
തൃശൂർ പൂരം പ്രദർശന ത്തിന്റെ ഭൂമിപൂജയും കാൽനാട്ടു കർമവും മാർച്ച് 18ന് രാവിലെ പൂരം പ്രദർശന നഗരിയിൽ നടത്തി. ഏപ്രിൽ ആദ്യവാരത്തിൽ ആരംഭിക്കുന്ന പ്രദർശനം മേയ് 23നു സമാപിക്കും. മേയ് 10-നാണ് തൃശ്ശൂർ പൂരം. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു പൂരം പ്രദർശനം സംഘടിപ്പിക്കുന്നത്. ദിവസവും വൈകീട്ട് വിവിധ കലാപരിപാടികളും നടക്കും.
ചടങ്ങിൽ പാറമേക്കാവ് ക്ഷേത്രം മേൽശാന്തി കാരേക്കാട് രാമൻ നമ്പൂതിരി ഭൂമിപൂജ നടത്തി.മേയർ എം.കെ. വർഗീസ്, മുൻ മന്ത്രി വി.എസ്.സുനിൽ കുമാർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് വി.നന്ദകുമാർ, എം.ജി. നാരായണൻ,കൗൺസിലർമാരായ റെജി ജോയ്, എൻ.പ്രസാദ്,പാറമേക്കാവ് ദേവസ്വം പൂരം പ്രദർശനകമ്മിറ്റി സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി. വിജയൻ, പ്രസിഡൻ്റ് പി.രാധാകൃഷ്ണൻ, പൂരം പ്രദർശന കമ്മിറ്റി വൈസ് പ്രസിഡൻ്റ് കോരപ്പത്ത് വേണു ഗോപാലമേനോൻ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന Link ൽ ക്ലിക്ക് ചെയ്യുക👇🏻https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG




