
പ്രമുഖ നാടക സാംസ്‌കാരിക പ്രവര്‍ത്തകന്‍ മധു മാഷ് (മധുസൂദനന്‍ -73) അന്തരിച്ചു. അസുഖ ബാധിതനായി കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രസിദ്ധമായ ‘അമ്മ’ നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ്.അടിയന്തരാവസ്ഥക്ക് ശേഷമുള്ള കേരള നാടക ചരിത്രത്തില്‍ തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിനൊപ്പം നിര്‍ത്താവുന്ന ചരിത്ര പ്രസക്തിയുള്ള നാടകമാണ് അമ്മ.
സംസ്‌കാരം നാളെ (20.03.2022) മാവൂര്‍ റോഡ് ശ്മശാനത്തില്‍ രാവിലെ 10 ന് നടക്കും.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ കാണുന്ന Link ൽ ക്ലിക്ക് ചെയ്യുക👇🏻
https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG

