January 29, 2026

ഭവന നിർമ്മാണത്തിനും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും കാർഷിക-ഉത്പാദന മേഖലക്കും മുൻഗണന നൽകി ആളൂർ പഞ്ചായത്തിന്റെ വാർഷിക ബജറ്റ്

Share this News

ആളൂർ പഞ്ചായത്ത് 2022 – 23 സാമ്പത്തിക  വർഷത്തേക്ക്  11.94 കോടി രൂപ വരവും 10.02 കോടി രൂപ ചെലവും ഉള്ള ബജറ്റ്  അവതരിപ്പിച്ചു. 1.92 കോടി രൂപയുടെ മിച്ച ബജറ്റിന് മാര്ച്ച് 14 നു ചേർന്ന ഭരണസമിതി യോഗം അംഗീകാരം നൽകി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്  അവതരിപ്പിച്ച ബജറ്റിൽ ലൈഫ് ഭവന പദ്ധതിയ്ക്ക് ഒന്നര കോടിയും റോഡ് വികസനത്തിനു 2 കോടിയും  സമഗ്ര കാർഷിക ഉത്പാദന മേഖല യുടെ  പുനരുജ്ജീവനത്തിനു  11. 24 കോടി രൂപയും  കുടിവെള്ളത്തിനായി 55 ലക്ഷവും  സമൂഹത്തിന്റെ മുഖ്യ ധാരയിൽ നിന്നും മാറ്റിനിർത്തപ്പെടുന്നവരുടെ ക്ഷേമത്തിനായി 66 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.. പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ലഭ്യമായ വിഭവ ശേഷി പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത് എന്ന് ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് കെ ആർ ജോജോ   അറിയിച്ചു.

വാർത്തകൾ whatsapp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG

error: Content is protected !!