
വിലങ്ങന്നൂർ താമര വെള്ളച്ചാൽ വാർഡുകളിലെ മലയോരഹൈവേക്കായി സ്ഥലവും സ്വത്തും നഷ്ടപ്പെടുന്നവരുടെ യോഗം വിലങ്ങന്നൂരിൽ ചേർന്നു. ജോർജ്ജ് പൊടിപ്പാറ അദ്ധ്യക്ഷ വഹിച്ചു. അഡ്വ: ഷാജി കോടംങ്കണ്ടത്ത് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങൾ വിശദീകരിച്ചു. നഷ്ടപ്പെടുന്ന ഭൂമിക്കും സ്വത്തിനും നഷ്ടപരിഹാരം ആവശ്യപ്പെടാൻ യോഗം ഐക്യകണ്ഠേനെ തീരുമാനമെടുത്തു.

നാഷ്ണൽ ഹൈവേക്കും, തീരദ്ദേശ ഹൈവേക്കും, കെ റെയിലിനും സ്ഥലം നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം ലഭിച്ചത് പോലെ തങ്ങൾക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും യോഗത്തിൽ പങ്കെടുത്തവർ ഏകകണ്ഠമായ നിലപാട് എടുത്തു. റോഡിനും വികസനത്തിനും തങ്ങൾ എതിരല്ലെന്നും എന്നാൽ അർഹമായ നഷ്ടപരിഹാരം സർക്കാർ ഉറപ്പാക്കണം.


ഇക്കാര്യത്തിൽ വ്യക്ത വരുന്നത് വരെ മലയോര ഹൈവേ നിർമ്മാണവുമായി സഹകരിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. സൂചന പ്രതിഷേധം വരും ദിവസങ്ങളിൽ സംഘടിപ്പിക്കും. ഭാവി നടപടികൾക്ക് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയനെ കൺവീനറായി കമ്മിറ്റിയിൽ തെരഞ്ഞെടുത്തു.
വാർത്ത WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന Link ൽ ക്ലിക്ക് ചെയ്യുക👇🏻
https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG






