ശനിയാഴ്ച മുതൽ ചേലക്കരയിൽ നിന്നും കാണാതായ പാലക്കാട് കൊടുമ്പ് വില്ലേജിൽ കോഴിപ്പറമ്പ് വീട്ടിൽ അബ്ബാസ് ഭാര്യ ഫാത്തിമ (പാത്തു-55) യെ വേലങ്കോട് കുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേലക്കരക്ക് സമീപം കാളിയാർ റോഡ് പള്ളിയിൽ കുടുംബമായി വന്ന ഫാത്തിമ അവിടെ വെച്ച് വഴിതെറ്റി കാടിനുള്ളിൽ എത്തപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ചേലക്കര ഭാഗത്തുകൂടി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ബന്ധുക്കൾക്ക് ലഭിച്ചിരുന്നു. വാണിയംപാറ ദേശീയപാതയിൽ നിന്നും 6 കിലോമീറ്റർ അകലെ എളനാട് ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ ഫയർ ലൈൻ വെട്ടിത്തെളിക്കാൻ വന്ന ജീവനക്കാരാണ് ആദ്യം കണ്ടത്. ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹം ഫാത്തിമയുടെതാണെന്ന് സ്ഥിരീകരിച്ചു. ഒല്ലൂർ എസിപി പി.എസ്. സുരേഷ്, പീച്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം. രതീഷ്, പട്ടിക്കാട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ, തൃശ്ശൂരിൽ നിന്നുള്ള ഫോറൻസിക്, ഫിംഗർപ്രിന്റ് വിദഗ്ധർ എന്നിവർ സ്ഥലത്ത് എത്തിയിരുന്നു. മൃതശരീരം പോസ്റ്റ്മോർട്ടം നടപടികൾക്കായി മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചേലക്കര പോലീസ് ആണ് വയോധികയെ കാണാതായതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുള്ളത്.
പ്രാദേശിക വാർത്ത whatsapp ൽ ദിക്കുന്നതിന് താഴെ click ചെയ്യുക