December 23, 2024

ബഡി സീബ്രയുടെ ടെക്നിക്കൽ ബ്രെയിൻ ആയ പോലീസ് അക്കാദമിയിലെ സബ് ഇൻസ്പെക്ടർ ബോബി ചാണ്ടി

Share this News

ബഡി സീബ്രയുടെ ടെക്നിക്കൽ ബ്രെയിൻ ആയ പോലീസ് അക്കാദമിയിലെ സബ് ഇൻസ്പെക്ടർ ബോബി ചാണ്ടി



സുരക്ഷിത ഗതാഗതത്തിനായി സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ ഐ.പി.എസ് നഗരത്തിൽ  ഉദ്ഘാടനം ചെയ്തു സമർപ്പിച്ചത് ബഡി സീബ്ര എന്ന പുതിയ സാങ്കേതിക വിദ്യയാണ്.  അന്ധർക്കും ബധിരർക്കും സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാം എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത. കൌതുകകരമായ ഈ ബഡി സീബ്ര  ജനങ്ങൾക്കിടയിൽ ഏറെ ശ്രദ്ധനേടിക്കൊണ്ടിരിക്കുമ്പോൾ, ചർച്ചചെയ്യപെടുന്നത് ബഡി സീബ്രയുടെ ടെക്നിക്കൽ ബ്രെയിൻ ആയ പോലീസ് അക്കാദമിയിലെ സബ് ഇൻസ്പെക്ടർ ബോബി ചാണ്ടിയെകുറിച്ചാണ്.
അന്ധർക്കും ബധിരർക്കും സുരക്ഷിതമായി റോഡ്ക്രോസ് ചെയ്യുന്ന ആധുനിക വിദ്യ എന്ന ആശയത്തെകുറിച്ച് കമ്മീഷണർ പലരോടും പങ്കുവച്ചപ്പോൾ പോലീസിലെ തന്നെ മാസ്റ്റർ ബ്രെയിനായ സബ് ഇൻസ്പെക്ടർ ബോബി ചാണ്ടി ദൌത്യം ഏറ്റെടുക്കാൻ മുന്നോട്ടുവരികയായിരുന്നുബോബി ചാണ്ടി ദൌത്യം വളരെ സന്തോഷത്തോടെ സ്വീകരിച്ച് ഒരുമാസത്തിനുള്ളിൽ തന്നെ ഡമ്മി പ്രൊജക്ട് അവതരിപ്പിക്കുകയും ചെയ്തു. കമ്മീഷണറുടെ ആശയത്തോട് തീർത്തും യോജിച്ചരീതിയിലുള്ള ഈ ഡമ്മി പ്രൊജക്ട് കഴിഞ്ഞ ജനുവരി 25 നാണ് നായ്ക്കനാലിലെ സിഗ്നലിൽ ട്രയൽ ആരംഭിച്ചത്. ട്രയൽ വിജയകരമായതോടെയാണ് ബഡി സീബ്ര എന്ന പേരിൽ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടാനായി പോലീസ് സംസ്ഥാന വ്യാപകമായി ഉപയോഗിക്കുന്ന ബ്രീത്ത് അനലൈസർ, പോലീസ് അക്കാദമിയിൽ പോലീസ് ക്രൈം സീൻ മ്യൂസിയം, പോലീസ് അക്കാദമി കോമ്പൌണ്ടാ ഗാർഡനിലെ മ്യൂസിക് സിസ്റ്റം, തുടങ്ങിയവയുടേയും മാസ്റ്റർ ബ്രെയിൻ ബോബി ചാണ്ടിയാണ്. ഇലക്ട്രോണിക്സ് ബിരുദദാരിയായ എസ്.ഐ ബോബി ചാണ്ടി വാണിയമ്പാറ സ്വദേശിയാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!