തൃശൂർ ജില്ല സ്പെഷ്യൽ എഡ്യൂക്കേറ്റർസിന്റെ ചതുർദിന ശില്പശാല പീച്ചി ദർശന പാസ്റ്റൽ സെന്ററിൽ ആരംഭിച്ചു.
സമഗ്ര ശിക്ഷ കേരളയുടെ, തൃശൂർ ജില്ല സ്പെഷ്യൽ എഡ്യൂക്കേറ്റർസിന്റെ ചതുർദിന ശില്പശാല പീച്ചി ദർശന പാസ്റ്റൽ സെന്ററിൽ ആരംഭിച്ചു.ബ്ലോക്ക് പ്രൊജക്ട് ഓഫീസർ ബ്രിജി സാജന്റെ അധ്യക്ഷതയിൽ ആരംഭിച്ച ജില്ലാതല ശിൽപ്പശാല ജില്ലാ പഞ്ചായത്ത് അംഗം കെ. വി. സജു ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ സിന്ധു വി. ബി സ്വാഗതം ആശംസിച്ചു. ദർശന പാസ്റ്റൽ സെന്റർ ഡയറക്ടർ റവറന്റ് ഫാദർ ഷാജി വെട്ടിക്കാട്ടിൽ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ഗോഡ് വിൻ റോഡ്രിക്സ്, മാള ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ സെബി പല്ലിശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൊടകര ബിആർസി ട്രെയിനർ ലിജോ ജോസ് നന്ദി പറഞ്ഞു.