ദേശീയപാത വെട്ടിക്കൽ സർവ്വീസ് റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; 2 യുവാക്കൾ മരിച്ചു
ദേശീയപാത 544മണ്ണുത്തി വെട്ടിക്കലിൽ സർവ്വീസ് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഇന്ന് രാത്രി 12 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ബൈക്ക് യാത്രക്കാരായ വയനാട് സ്വദേശി എം.ആർ അരുൺരാജ് (27), നിലമ്പൂർ സ്വദേശി കൃഷ്ണപ്രസാദ് (22) എന്നിവരാണ് മരിച്ചത്. അപകടം സംഭവിച്ച ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രണ്ട് പേരും ഇസാഫ് സ്ഥാപനത്തിലെ ജീവനക്കാരാണ്.