തൃശൂര്‍ താലൂക്കില്‍ 369 പേര്‍ക്കുള്ള വനഭൂമി പട്ടയങ്ങള്‍ വിതരണം ചെയ്തു.
അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറുകയാണ്
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം 35,000 പട്ടയങ്ങളും ക്രയസര്‍ട്ടിഫിക്കറ്റുകളുമാണ് തൃശൂർ ജില്ലയില്‍ വിതരണം ചെയ്തത്. ഇതില്‍ ഏകദേശം 12000ത്തോളം പട്ടയങ്ങള്‍ വിതരണം ചെയ്തത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലായിരുന്നു. വിതരണത്തിന് സങ്കീര്‍ണമായ നടപടിക്രമങ്ങളുള്ള വനഭൂമി പട്ടയങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ ശ്രദ്ധേയമായ നേട്ടമാണ് കൈവരിക്കാനായത്. അര്‍ഹരായ എല്ലാവര്‍ക്കും വനഭൂമി പട്ടയം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ച അപേക്ഷകളില്‍ വീണ്ടും സര്‍വ്വേ നടത്തുന്നത് അടക്കമുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.
2011നും 2016നും ഇടയില്‍ തൃശൂര്‍ താലൂക്കില്‍ വിതരണം ചെയ്തത് ആകെ 19 പട്ടയങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മാത്രം 647 പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു. രണ്ട് വര്‍ഷത്തിനിടയില്‍ മൂന്ന് പട്ടയമേളകളിലായി തൃശൂര്‍ താലൂക്കിലെ 1213 കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കാനായത്
മാന്ദാമംഗലം വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന മലയോര പട്ടയമേളയില്‍ 369 വനഭൂമി പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഒല്ലൂര്‍ മണ്ഡലത്തിലെ പാണഞ്ചേരി വില്ലേജില്‍ പൂവ്വന്‍ചിറ എസ്ടി കോളനി ഉള്‍പ്പെടെ 68, മാന്ദാമംഗലം- 59, പീച്ചി വില്ലേജിലെ മണിയന്‍ കിണര്‍, പയ്യനം, പായ്ക്കണ്ടം എസ്ടി കോളനി ഉള്‍പ്പെടെ- 85, മാടക്കത്തറ- 74, പുത്തൂര്‍- 20, മുളയം- 22, കൈനൂര്‍- 13, വടക്കാഞ്ചേരി മണ്ഡലത്തിലെ കിള്ളന്നൂര്‍ – 28 എന്നിങ്ങനെയാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്.