രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം പാവങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രാഷ്ട്രീയ ജനതാദൾ നേതാവ് അഡ്വ: വിജയൻ ശേഖർ പ്രസ്താവിച്ചു.കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവൺമെന്റ് കോർപ്പറേറ്റുകൾക്കും വേണ്ടി വിടുപണി ചെയ്യുകയും പാവങ്ങളുടെ ജീവിതത്തിന് അത്താണിയായ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുക മാത്രമല്ല യുപിഎ ഗവൺമെന്റ് നടപ്പാക്കിയ ഭക്ഷ്യ സുരക്ഷാ പദ്ധതിയും അട്ടിമറിക്കുയാണെന്ന് ആരോപിച്ച് രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി രാജ്ഭവനു മുന്നിൽ നടത്തിയ ധർണ്ണ പാർട്ടി മുൻ സംസ്ഥാന പ്രസിഡന്റും കേരളത്തിലെ പാർട്ടിയുടെ മുതിർന്ന നേതാവുമായ അഡ്വ . വിജയൻ ശേഖർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് നൗഷാദ് തോട്ടുകര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായ ബിനു പഴയചിറ, മുഹമ്മദ് ചോലക്കര , വൈസ് പ്രസിഡന്റ് എം.പി ഫിറോസ്ഖാൻ , സംസ്ഥാന ട്രഷറർ ദേവി അരുൺ , എ.ജെ ഷൈല സെക്രട്ടറിയായ ബിജു, പി. ചന്ദ്രൻ , ഷാഹുൽ ഹമീദ് യുവരാഷ്ട്രീയ ജനതാദൾ പ്രസിഡന്റ് എം.പി യൂസഫലി നേതാക്കളായ സുശീലാ ഗംഗാധരൻ , ചെറിയാൻ , മുഹമ്മദ് ബഷീർ മുടിക്കോട് , അഡ്വ: മോഹൻദാസ് ജോമോൻ കൊച്ചമത്ത് എന്നിവർ പ്രസംഗിച്ചു.