പട്ടിക്കാട് മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന നിസാം (25) മരിച്ചു
പട്ടിക്കാട് കഴിഞ്ഞദിവസം കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ബാംഗ്ലൂരുൽ നിന്നുപള്ളുരുത്തിയിലേക്ക് പോയിരുന്ന ആറംഗസംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റ് ചികിത്സയിലായിരുന്ന എറണാകുളം പള്ളുരുത്തി സ്വദേശി നിസാം (25) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.