ദേശീയ പാത 544 ലെ അശാസ്ത്രീയ നിർമ്മാണം മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് ദുരന്തനിവാരണ നിയമ പ്രകാരം നടപടി കൈകൊള്ളണം ; ജില്ലാ കളക്ടർ ഹരിത വി കുമാറിന് അനീഷ് മേക്കര പരാതി നൽകി.
ദേശീയപാത 544 ൽ തമ്പുരാട്ടിപടിയിലേത് ഉൾപ്പടെ സർവീസ് റോഡുകളുടെ പണി പൂർത്തീകരിക്കാത്തതും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാത്തതും നിരവധി അപകടങ്ങൾക്കും മരണങ്ങൾക്കും ഇടവരുത്തിയതായും. തമ്പുരാട്ടിപടി സർവ്വീസ് റോഡ് നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കണമെന്നും കരാർ കമ്പനിയുടെയും ദേശീയ പാത അതോറിറ്റിയുടെയും അശ്രദ്ധയാൽ മനുഷ്യനിർമ്മിതമായി രൂപപ്പെട്ട ഈ അപകടങ്ങൾക്കും മരണങ്ങൾക്കും ദുരന്തനിവാരണ നിയമ പ്രകാരം കേസ് എടുക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോററ്റി ചെയർപേഴ്സൻ ഹരിത വി കുമാർ IAS ന് പാണഞ്ചേരി ഗ്രാമ പഞ്ചായത്തംഗം അനീഷ് നൽകിയ പരാതിയിൽ പറഞ്ഞു.