ഇന്ന് ( 19.02.2023 ) ഉച്ചക്ക് 1.30 യ്ക്ക് ഒല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്നും ഒല്ലൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിച്ചു എന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന്
സേന സംഭവസ്ഥലത്ത് എത്തുമ്പോൾ
സമീപത്തുള്ള പുല്ലിൽ നിന്നും തീ കത്തിപ്പടർന്ന് മാസ്റ്റേഴ്സ് പ്രസിഷൻ എഞ്ചിനീയറിങ് വർക്സ് ആൻഡ് പ്ലാസ്റ്റിക്സ് ഒല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്ന കമ്പനിയിൽ സ്റ്റോക്ക് ചെയ്തിരുന്ന
പ്ലാസ്റ്റിക് ഗ്രന്യുൾസ്, അസംസ്‌കൃത വസ്തുക്കൾ എന്നിവയിലേക്ക് തീ പടർന്ന് തീ നിയന്ത്രണാതീതമായി പടരുകയായിരുന്നു ഉടൻ തന്നെ സേനാംഗങ്ങൾ രണ്ട് ഡെലിവറി ലൈനുകളിലായി 10 ലെങ്ത്ത് ഹോസ് ഉപയോഗിച്ച് രണ്ടു ഭാഗത്ത് നിന്നും വെള്ളം പമ്പ് ചെയ്യുകയും,അതോടൊപ്പം തൃശൂരിൽ നിന്നും 12000 ലിറ്റർ വെള്ളം ഉൾകൊള്ളുന്ന ബൗസർ യൂണിറ്റ് എത്തിച്ച് അതിൽനിന്നും വെള്ളം പമ്പ് ചെയ്യുകയും ചെയ്‌തു.അതോടൊപ്പം പുതുക്കാട് നിന്നും ഒരു യൂണിറ്റ് ഫയർ എഞ്ചിൻ എത്തിച്ചു അടുത്തുള്ള കമ്പനികൾക്കും കെട്ടിടങ്ങൾക്കും തീ പിടിക്കാതിരിക്കുവാൻ വെള്ളം പമ്പ് ചെയ്ത് സംരക്ഷിക്കുകയും ചെയ്തു. ഉദ്ദേശം രണ്ടു മണിക്കൂറോളം 20 സേനാംഗങ്ങളുടെ അശ്രാന്തപരിശ്രമത്തിലൂടെ തീ നിയന്ത്രണ വിധേയമാക്കുകയും കമ്പനിയിലെ ഏകദേശം ഒരു കോടിയോളം വിലവരുന്ന യന്ത്രസാമഗ്രികളും, സ്റ്റോക്കും, അസംസ്‌കൃത വസ്തുക്കളും രക്ഷപ്പെടുത്തുകയും ചെയ്തു . ഇരവിമംഗലം താഴത്തുവീട്ടിൽ ചന്ദ്രന്റെ താണ് മേൽ പറഞ്ഞ സ്ഥാപനം .എസ്റ്റേറ്റിനു പിൻവശത്തുള്ള റയിൽവെ ട്രാക്കിൽ കാടുകൾ വെട്ടിതളിക്കുന്നവർ അശ്രദ്ധമായി തീയിട്ടതാണ് കാരണമെന്ന് സംഭവസ്ഥലത്തുള്ളവർ പറഞ്ഞു.
തൃശൂർ നിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ സുരേഷ്കുമാർ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ ജ്യോതികുമാർ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഫയർ റെസ്‌ക്യു ഓഫീസർമാരായ സ്മിനേഷ് കുമാർ, ടി ബി സതീഷ്,ശ്യം എം ജി, വിബിൻ ബാബു, ദിനേഷ് കെ,ബിനിൽ, അനിൽകുമാർ, ഷാജൻ, ഷിബു, എന്നിവരും പുതുക്കാട് നിലയത്തിൽ നിന്നും സീനിയർ ഫയർ റെസ്‌ക്യു ഓഫീസർ മുരളി കെ യുടെ നേതൃത്വത്തിൽ എത്തിയ സബീക്ക് സി, മനു കെ, അർജുൻ എ, സതീഷ് കെ സി, ജോസ്, സുരേഷ് എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.
5 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
പ്രാദേശിക വർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇