ദേശീയപാത 544 പട്ടിക്കാട് മേൽപാതയിൽ കാർ അപകടത്തിൽപ്പെട്ട് കൊച്ചി പള്ളുരുത്തി സ്വദേശി അർജുൻ ബാബു (25) മരിച്ചു. ഒപ്പം ഉണ്ടായിരുന്ന നിസാം (25) ന് ഗുരുതര പരിക്ക്
പട്ടിക്കാട് വെച്ച് ബാംഗ്ലൂരുൽ നിന്നുപള്ളുരുത്തിയിലേക്ക് പോയിരുന്ന ആറംഗസംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന മറ്റു നാലുപേർക്കും ചെറിയ പരിക്കേറ്റു പുലർച്ചെ രണ്ടുമണിക്കാണ് അപകടമുണ്ടായത്. തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ മേൽപാത അവസാനിക്കുന്ന ഭാഗത്ത് ഫാസ്റ്റ് ട്രാക്കിൽ പോയിരുന്ന ഇവരുടെ വാഹനം നിയന്ത്രണം വിട്ട് ദേശീയപാതയോരത്തെ മൈൽ കുറ്റിയിൽ ഇടിച്ച് പലതവണ മറിഞ്ഞു. ഹോണ്ട അമേസ് കാർ ആയിരുന്നു . അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി ദേശീയപാത റിക്കവറി വിഭാഗം, പീച്ചി പോലീസ്, മണ്ണുത്തി ഹൈവേ പോലീസ് എന്നിവർ സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.
പ്രാദേശിക വാർത്തകൾ what’s appൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക