December 23, 2024

ബോഡി ഫ്രെയിമിന് പുറത്തേക്ക് തള്ളിനിൽക്കുന്ന ലോഡുകൾ അശ്രദ്ധ അപകടങ്ങൾക്ക് കാരണമാകുന്നു

Share this News

ബോഡി ഫ്രെയിമിന് പുറത്തേക്ക് തള്ളിനിൽക്കുന്ന ലോഡുകൾ അശ്രദ്ധ അപകടങ്ങൾക്ക് കാരണമാകുന്നു



പാലക്കാട് ദേശീയപാതയിൽ കമ്പി കയറ്റിയ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുകയറി യാത്രക്കാരൻ ദാരുണമായി മരണപ്പെട്ടത് നാമേവരെയും ദുഃഖത്തിലാഴ്ത്തിയ വാർത്തയാണ്.
മറ്റു യാത്രക്കാർക്ക് ഭീഷണിയാകുന്ന രീതിയിൽ ഇരുമ്പു കമ്പികൾ, പി.വി. സി പൈപ്പുകൾ, മുളകൾ തുടങ്ങിയവ അലക്ഷ്യമായി വാഹനത്തിന്റെ ഫ്രയിമിന് പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിൽ ലോറികൾ, പെട്ടി ഓട്ടോറിക്ഷകൾ തുടങ്ങിയ വാഹനങ്ങളിൽ കൊണ്ടുപോകുന്നത് പതിവ് കാഴ്ചയാണ്.
പുറകിൽ വരുന്ന യാത്രക്കാർക്ക് കാണത്തക്ക രീതിയിലുള്ള ശരിയായ അപായ സൂചനകൾ പ്രദർശിപ്പിക്കാതെ , അശ്രദ്ധയോടെ ഇത്തരം സാധനസാമഗ്രികൾ പുറത്തേക്ക് തള്ളി നിറുത്തി കയറ്റിവരുന്ന വാഹനങ്ങൾ അപകടകങ്ങൾ ക്ഷണിച്ചുവരുത്തുന്നു. പ്രത്യേകിച്ച് രാത്രികാലങ്ങളിലും അതിരാവിലെയുള്ള സമയങ്ങളിലും. മുന്നറിയിപ്പ് ബോർഡുകൾ പ്രദര്ശിപ്പിക്കാതെ ഇത്തരം വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുമ്പോഴാണ് അപകടം രൂക്ഷമാകുന്നത്
മോട്ടോർ വാഹന നിയമപ്രകാരം വാഹനങ്ങളുടെ ബോഡി ഫ്രയിമിന് പുറമെ തള്ളി നിൽക്കുന്ന അപകടമായ രീതിയിൽ ഇരുമ്പു കമ്പികളോ തടികളോ മറ്റു സാമഗ്രികളോ കൊണ്ടുപോകുന്നതിന് Motor Vehicle (Driving) Regulation 2017 – Projection of Loads പ്രകാരം കുറ്റകരമാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!