ദേശീയപാത കുതിരാൻ മന്മദ് പടിയിൽ പിക്കപ്പ് സ്കൂട്ടറിൽ ഇടിച്ച് എറണാകുളം സ്വദേശി മരിച്ചു.
മന്മദ് പടിയിൽ പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് അപകടം ഉണ്ടായി അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എറണാകുളം സ്വദേശി വെമ്പിള്ളി കടകത്ത് വട്ടിൽ വിനോദ് കൃഷ്ണൻ (45) മരിച്ചു. ഉടൻ തന്നെ 108 ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷപെട്ടില്ല. രാത്രി 9.30 യോടെ തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ കുതിരാൻ തുരങ്കം എത്തുന്നതിന് മുൻപ് ആണ് അപകടം സംഭവിച്ചത്. എറണാകുളത്തു നിന്ന് പട്ടിക്കാടുള്ള സുഹൃത്തിനെ കാണാൻ വന്നതാണ് വിനോദ് കൃഷ്ണൻ AP TU 1464 എന്ന നമ്പറിലുള്ള പിക്കപ്പാണ് ഇടിച്ചത്
കൂടുതൽ വാർത്തകൾ ലഭിക്കുന്നതിന് താഴെ click ചെയ്യുക