പീച്ചി വലതുകര കനാൽ അടിയന്തിരമായി തുറക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ. രാജന് ജില്ലാ കളക്ടർക്കും അനീഷ് മേക്കര നിവേദനം നൽകി
കാർഷിക വിളകൾ ഉണങ്ങി തുടങ്ങുകയും കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും പീച്ചി ഡാമിൻ്റെ കനാലുകൾ അടിയന്തിരമായി തുറക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് റവന്യൂ മന്ത്രി കെ.രാജനും തൃശ്ശൂർ ജില്ലാ കളക്ടർക്കും അനീഷ് മേക്കര നിവേദനം നൽകി. വേനൽ ചൂട് കടുത്തതോടെ വാഴകൃഷി ഉൾപ്പെടെയുള്ള കാർഷിക വിളകൾ ഉണങ്ങി തുടങ്ങുകയും കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും ചെയ്ത പശ്ചാതലത്തിൽ അടിയന്തരമായി പീച്ചി ഡാമിൻറെ കനാലുകൾ തുറന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നിവേദനത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്തംഗം അനീഷ് പറഞ്ഞു.