വടക്കുന്നാഥക്ഷേത്രത്തിൽ ലക്ഷാർച്ചന തുടങ്ങി
വടക്കുന്നാഥക്ഷേത്രത്തിലെ 48-ാമത് ലക്ഷാർച്ചനയ്ക്ക് തുടക്കമായി. ശ്രീമൂലസ്ഥാനത്ത് സമിതിയുടെ മുതിർന്ന അംഗം രാമകൃഷ്ണൻ യജ്ഞപതാക ഉയർത്തി.തുടർന്ന് കൂത്തമ്പലത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ക്ഷേത്രംതന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ലക്ഷാർച്ചന ആരംഭിച്ചു.