ദേശീയപാത കല്ലിടുക്കിൽ ബൈക്ക് ടിപ്പർ ലോറിക്ക് അടിയിൽപ്പെട്ട് അപകടം
ദേശീയപാത കല്ലിടുക്കിൽ കാർ തട്ടിയ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പർ ലോറിക്ക് അടിയിൽപ്പെട്ട് അപകടം ഉണ്ടായത് അപകടത്തിൽ ചുവന്നമണ്ണ് വൈദ്യരത്നം ഔഷധശാലയിലെ ജീവനക്കാരായ ജിഷ്ണു , കോവിലൻ എന്നിവർക്ക് പരുക്ക് പറ്റിയത്.ഇവരെ ഉടൻ തന്നെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം നടന്നത്. പീച്ചി പോലീസ്, മണ്ണുത്തി ഹൈവേ പോലീസ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.