മാള മെറ്റ്സ് കോളേജിൽ “ഡേ വിത്ത് ദി ഇൻഡസ്ട്രി” കരിയർ ക്ലിനിക്ക് നടത്തി
കോഴിക്കോട് സർവ്വകലാശാലയിലെ അഫിലിയേറ്റഡ് കോളേജ് ആയ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കേരള നോളജ് ഇക്കണോമി മിഷൻന്റെ നേതൃത്വത്തിൽ കണക്ട് കരിയർ ടു ക്യാമ്പസ് പ്രോഗ്രാമിന്റെ ഭാഗമായി കേരള സ്കിൽസ് എക്സ്പ്രസുമായി സഹകരിച്ച് കരിയർ ക്ലിനിക്ക് നടത്തി. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.)യുടെ ഡെ. മാനേജർ ശ്രീ. കിരൺ എസ്. ശിവൻ “ഡെ വിത്ത് ഇൻഡസ്ട്രി” എന്ന കരിയർ ക്ലിനിക്കിന് നേതൃത്വം നൽകി. ഡിജിറ്റൽ യുഗത്തിൽ ഇൻഡസ്ട്രിക്ക് അനുയോജ്യമായ രീതിയിൽ വിദ്യാർത്ഥികളെ ക്യാമ്പസിൽ വെച്ചു തന്നെ വാർത്ത് എടുക്കുന്ന പദ്ധതിയാണ് കണക്ട് കരിയർ ടു ക്യാമ്പസ്. മാറുന്ന വ്യാവസായിക അന്തരീക്ഷത്തിനനുസരിച്ച് വിദ്യാർത്ഥികളും അവരവരുടെ കുറവുകൾ കണ്ടെത്തി അതിനനുസരിച്ച് നൈപുണ്യം നേടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾക്കായാണ് ക്ലിനിക്ക് നടത്തിയത്. മെറ്റ്സ് കോളേജിൽ പഠിച്ച് ബിരുദവുമായി പുറത്തിറങ്ങുന്ന എല്ലാ വിദ്യാർത്ഥികൾക്കും ജോലി ലഭിക്കുന്നതിനു വേണ്ടിയാണ് ഇത്തരം കരിയർ ക്ലിനിക്ക് നടത്തുന്നതെന്ന് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രനും പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസും പറഞ്ഞു. ഈ വർഷം ഇതേ വരെ ഇവിടെ നിന്ന് 40% വിദ്യാർത്ഥികൾക്ക് ക്യാമ്പസ് പ്ലേസ്മെന്റ് നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു.