
പട്ടിക്കാട് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു
പട്ടിക്കാട് ദേശീയപാതയിൽ കമ്പി കയറ്റി കൊണ്ടുപോകുന്ന ലോറിക്ക് പുറകിൽ ബൈക്കിടിച്ച് യുവസ് മരിച്ചു. ഓടികൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്നും ടാർപ്പായ പറന്നു പോയതിനെ തുടർന്ന് വാഹനം നിർത്തിയപ്പോൾ പുറകിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.ഉടൻ സ്ഥലത്തെത്തിയ പീച്ചിപോലീസ് വാഹനത്തിൽ ഇയാളെ തൃശൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബൈക്ക് യാത്രക്കാരനായ പുതുക്കോട് മണപ്പാടം സ്വദേശി ശ്രീശൈലം വീട്ടിൽ ശൈലേശൻ മകൻ ശ്രദേഷ് (21) ആണ് മരിച്ചത് കഴുത്തിലും നെഞ്ചിലും കമ്പി കുത്തി കയറിയാണ് അപകടം ഉണ്ടായത്. അലക്ഷ്യമായി കമ്പി കയറ്റിയ വണ്ടി യിൽ പുറത്തേക്ക് കമ്പികൾ തള്ളി നിന്നതാണ് മരണകാരണം എന്ന് നാട്ടുകാർ പറഞ്ഞു.





പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0


