
മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിൽ കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ചു മറിഞ്ഞു അപകടം
മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ താണിപ്പാടത്ത് കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ചു മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. ശനിയാഴ്ച രാത്രി പത്തിനായിരുന്നു അപകടം. മറിഞ്ഞ കാറിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാർക്കാണ് പരിക്കേറ്റത്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. തൃശ്ശൂരിൽനിന്ന് പാലക്കാട്ടേക്ക് പോകുന്ന ഭാഗത്താണ് അപകടമുണ്ടായത്.
യൂ-ടേണിൽ ഓട്ടോറിക്ഷ
റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ പെട്ടെന്ന് ബ്രേക്കിട്ട കാറിന് പിന്നിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പിന്നാലെ എത്തിയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ കയറി തലകീഴായി മറിഞ്ഞു. മണ്ണുത്തി ഹൈവേ പോലീസും ദേശീയപാതാ വിഭാഗവും എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj
