
വഴുക്കുംപാറയിൽ പെട്രോൾപമ്പിന് സമീപം തീപ്പിടിത്തം
വഴുക്കും പാറ ദേശീയപാതയോരത്ത് വഴുക്കും പാറ പെട്രോൾപമ്പിന് സമീപം വൻ തീപിടിത്തം. ശനിയാഴ്ച മൂന്നുമണിയോടെയാണ് പമ്പിന് സമീപത്തെ പറമ്പിൽ തീ പടർന്നത്. സമീപത്തെ ട്രാൻസ്ഫോർമറിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.
ഉണങ്ങിക്കിടന്നിരുന്ന പുല്ലിന് തീപിടിച്ചതോടെ വലിയതോതിൽ പടർന്നു. പോലീസിന്റെയും അഗ്നിരക്ഷാസേനയുടെ
യും സമയോചിതമായ ഇടപെടലിലൂടെയാണ് തീ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കാതെ തടയാൻ കഴിഞ്ഞത്.
തീപ്പിടിത്തം ഉണ്ടായ ഉടൻ പീച്ചി പോലീസ് സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. ഫയർ ആൻഡ് റെസ്ക്യു ഗ്രേഡ് മെക്കാനിക് ടി.ജി. ഷാജൻ, ഓഫീസർ പ്രതീഷ്, ദിനേശ് കുമാർ, രാഗേഷ് എന്നിവർ ചേർന്നാണ് തീയണച്ചത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
