
ദേശീയ പാതയിലേക്കുള്ള വഴിയടയ്ക്കൽ; സംയുക്ത സംഘമെത്തി
മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ മുടിക്കോടിനും വാണിയമ്പാറയ്ക്കുമിടയിൽ സർവീസ് റോഡിൽനിന്ന് ദേശീയപാതയിലേക്കുള്ള, അടച്ചുകെട്ടേണ്ട ഭാഗങ്ങൾ ഏതൊക്കെയെന്നു നിശ്ചയിക്കാൻ സംയുക്ത സംഘം സന്ദർശനം നടത്തി. ജനസാന്ദ്ര തകൂടിയ പ്രദേശങ്ങൾ അടയ്ക്കാനാകില്ലെന്ന് പഞ്ചായത്ത് അധികൃതർ ദേശീയപാത അധികൃതരെ അറിയിച്ചു.

വഴുക്കുംപാറ, വാണിയമ്പാറ ആരോഗ്യകേന്ദ്രത്തിന് മുൻവശം, വാണിയമ്പാറ കുളത്തിന് സമീപം, വാണിയമ്പാറ സ്കൂളിന് സമീപം, ചുവന്നമണ്ണ്, താണിപ്പാടം, കല്ലിടുക്ക്, പട്ടിക്കാട് കോഫീ ഹൗസിന് സമീപം, മുടിക്കോട് എന്നീ സ്ഥലങ്ങൾ താത്കാലികമായി അടയ്ക്കരുതെന്ന് പഞ്ചായത്ത് ദേശീയപാത അധികൃതരെ അറിയിച്ചതായി പ്രസിഡന്റ് പി.പി. രവീന്ദ്രൻ പറഞ്ഞു. മമ്മദ് പടിയിലെ യൂ ടേൺ അല്പം കിഴക്ക് മാറി കൊമ്പഴ ബസ് സ്റ്റോപ്പ് പരിസരത്ത് വെയ്ക്കണമെന്ന നാട്ടുകാരുടെ ആവശ്യവും പരിഗണിക്കാമെന്നും പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് കളക്ടറുടെ നേതൃത്വത്തിൽ ചർച്ച നടത്തി അന്തിമതീരുമാനത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സേതു, പാണഞ്ചേരി വില്ലേജ് ഓഫീസർ അനിൽ, എൻ.എ ച്ച്.എ.ഐ. എൻജിനീയർമാരായ അമൽ, അശ്വിൻ, പി.ആർ.ഒ. അജിത് പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ദേശീയപാതയോടുചേർന്ന് കിടക്കുന്ന വാർഡുകളിലെ മെമ്പർമാർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

