January 31, 2026

മാള മെറ്റ്സ് കോളേജിൽ റൊബോട്ടിക്ക് എക്സ്പോ സംഘടിപ്പിച്ചു

Share this News

മാള മെറ്റ്സ് കോളേജിൽ റൊബോട്ടിക്ക് എക്സ്പോ സംഘടിപ്പിച്ചു


മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസൽ ഐ.ഇ.ഡി.സി യുടെ ആഭിമുഖ്യത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ആന്റ് റൊബോട്ടിക്ക് എക്സ്പോ സംഘടിപ്പിച്ചു. എക്സ്പോ ഉദ്ഘാടനം ചെയ്തത് ഇൻകർ റോബോട്ടിക്സ് സ്ഥാപകനും സി.ഇ.ഒ. യുമായ അമിത് രാമൻ ആണ്. പാട്ട് പാടി ഡാൻസ് കളിച്ച് ആളുകളുടെ ഇടയിൽ സഞ്ചരിച്ച് നീങ്ങുന്ന “സാൻബോട്ട് ഹ്യൂമനോയ്ഡ് റോബോട്ട് ” ആയിരുന്നു എക്‌സ്‌പോയുടെ പ്രധാന ആകർഷണം. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്സ് അധാരമാക്കി പ്രവർത്തിക്കുന്ന “ഫിങ്കർ ജസ്റ്റർ” മോണിറ്റർ, “മുഖഭാവങ്ങൾ കണ്ടു പിടിക്കുന്ന” മോണിറ്റർ, ഐ. ഓ. ടി. യിൽ ഉപയോഗിക്കുന്ന സാമഗ്രികൾ തുടങ്ങിയവ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്നു. ഹ്യുമനോയ്ഡ് റോബോട്ടുകളുടെ പ്രവർത്തന രീതിയും പ്രദർശിപ്പിച്ചിരുന്നു. എഞ്ചിനീയറിങ്ങ് കോളേജിലെയും പോളിടെക്നിക്ക് കോളജിലേയും വിദ്യാർത്ഥികൾ എക്സ്പോ സന്ദർശിച്ചിരുന്നു. “വിജയകരമായ സ്വയം സംരംഭകത്വ”ത്തെ ക്കുറിച്ച് അദ്ദേഹം സ്വന്തം അനുഭവങ്ങൾ പങ്കുവെച്ച്കൊണ്ട് ക്ലാസെടുത്തു. യോഗത്തിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് സ്വാഗതവും ഐ. ഇ. ഡി. സി. നോഡൽ ഓഫീസർ വിനീഷ് കെ.വി. നന്ദിയും പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!