
വാണിയംപാറ മരുതംകുഴി കല്ലുംകുന്നേൽ രാജൻ ഭാര്യ ശകുന്തള മരിച്ചു; ചികിത്സ പിഴവ് മൂലമാണെന്ന് ബന്ധുകൾ
തൃശ്ശൂർ മെഡിക്കൽ കോളേജിൽ രോഗി മരിച്ചത് ചികിത്സ പിഴവ് മൂലമാണെന്ന് ബന്ധുകൾ വാണിയമ്പാറ സ്വദേശി മരുതംകുഴി കല്ലുംകുന്നേൽ രാജൻ ഭാര്യ ശകുന്തള മരിച്ചത് നെഞ്ചുവേദന ഉണ്ടായിട്ടും കാർഡിയോളജിസ്റ്റ് പരിശോധിച്ചില്ലെന്നു ബന്ധുക്കൾ പറഞ്ഞു. ഗുരുതര നിലയിൽ ആയിട്ടും ഐസിയുവിൽ പ്രവേശിക്കാതെ വാർഡിലേക്ക് മാറ്റി വെറും തറയിലാണ് രോഗിയെ കിടത്തി എന്നും ബന്ധുക്കൾ പരാതി പറഞ്ഞു. ചൊവ്വാഴ്ചയാണ് വാണിയംപാറ സ്വദേശിനി ശകുന്തളയെ ബിപി താഴ്ന്നു എന്ന നിലയിൽ കൊണ്ടുവന്നത് തുടർന്ന് പരിശോധന നടത്തി ഇന്നലെ സ്കാനിങ്ങിനായി കൊണ്ടുപോകുന്ന സമയത്താണ് ഇവർ മരിച്ചത്. ബന്ധുക്കൾ ഡോക്ടേഴ്സ് ആയി കയർക്കുകയും ആശുപത്രി അധികൃതർക്ക് എതിരെ പോലീസിൽ കേസ് കൊടുക്കുമെന്നും ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
