
സ്റ്റേറ്റ് ന്യൂട്രീഷൻ ആൻഡ് ഡയറ്റ് റിലേറ്റഡ് ഇൻറർവേഷൻ പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പോഷകാഹാരം നൽകി
സ്റ്റേറ്റ് ന്യൂട്രീഷൻ ആൻഡ് ഡയറ്റ് റിലേറ്റഡ് ഇൻറർവേഷൻ പ്രോഗ്രാമിന്റെ ഭാഗമായി മാടക്കത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാടക്കത്തറ ഗ്രാമപഞ്ചായത്ത് വാർഡ് 15 താണിക്കുടത്തിലെ യുപി സ്കൂളിൽ സംഘടിപ്പിച്ച ന്യൂട്രീഷൻ ക്ലാസിന്റെയും വിദ്യാർത്ഥികൾക്ക് പോഷക ആഹാരം നൽകുന്നതിന്റെയും ഉദ്ഘാടനം വാർഡ് മെമ്പർ സേതു താണിക്കുടം നിർവഹിച്ചു. മാടക്കത്തറ കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജ്യോതിഷ് പ്രസാദ് ന്യൂട്രീഷൻ ക്ലാസ് എടുത്തു സംസാരിച്ചു. പ്രധാന അധ്യാപിക മാലതി ടീച്ചർ, എംഎൽഎസ്പി നേഴ്സ് സൗമ്യ, ആശവർക്കർ ലളിതാ തുടങ്ങിയവർ സംസാരിച്ചു ടീച്ചർ അശ്വതി ചടങ്ങിന് നന്ദി പറഞ്ഞു


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
