
പ്ലാസ്റ്റിക്ക് കത്തിക്കുന്നുണ്ടോ ശ്രദ്ധിച്ചോളൂ, വിവരം നൽകുന്നവർക്ക് മെമ്പറുടെ വക പാരിതോഷികം 2500 രൂപ.
വിലങ്ങന്നൂർ പ്ലാസ്റ്റിക്ക് കത്തിക്കാതിരിക്കൂ, ക്യാൻസറിനെ പ്രതിരോധിക്കൂ എന്ന മുദ്രാവാക്യവുമായി രഹസ്യ വിവരം നൽകുന്നവർക്ക് പാരിതോഷികവുമായി വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ .
തൃശൂരിൽ ക്യാൻസർ രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള പാണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ 200 പേരോളമാണ് ക്യാൻസർ ബാധിതരായിട്ടുള്ളത്. വ്യത്യസ്ഥമായ ആശയത്തിലൂടെ ജനങ്ങളെ ബോധവൽകരിച്ച് ക്യാൻസർ മുക്തമാക്കാനുള്ള ഉദ്യമത്തിന് സ്വന്തം നാട്ടിൽ തുടക്കം കുറിച്ച് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ.
ക്യാൻസർ രോഗത്തിന് കാരണമായ അനേകം കാരണങ്ങളിൽ ഏറ്റവും പ്രധാനമാണ് പ്ലാസ്റ്റിക് മാലിന്യം കത്തിച്ചുണ്ടാകുന്ന പുകയും അതിലെ വിഷാംശവും. ക്യാൻസർ രോഗബാധിച്ചവരും അവരുടെ കുടുംബവും നേരിടേണ്ടി വരുന്ന തീരാ വേദനയും, ഉള്ള സമ്പാദ്യമെല്ലാം ചിലവാക്കിയിട്ടും, നികത്താനാവാത്ത കടങ്ങളുമായി ജീവൻ തന്നെ നഷ്ടമാവുന്ന നിലയിൽ ദിനംപ്രതി വർദ്ധിച്ചു വരുന്ന ക്യാൻസറിനെ ചെറുക്കുവാൻ പ്ലാസ്റ്റിക്കുകൾ കത്തിക്കാതെ ആരോഗ്യമുള്ള ജനതയും മാലിന്യ മുക്ത ഭൂമിയും വരുംതലമുറക്ക് കൈമാറാൻ നാം ഓരോരുത്തരും പ്രതിജ്ഞാബന്ധരാണെന്നും ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ ഹരിത കർമ്മസേന അംഗങ്ങൾക്ക് കൈമാറണമെന്നും മെമ്പർ ഷൈജു കുരിയൻ പറഞ്ഞു.
വിലങ്ങന്നൂർ 15ാം വാർഡിൽ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് തെളിവ് സഹിതം മെമ്പറോട് റിപ്പോർട്ട് ചെയ്യുന്നവർക്ക് 2500 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. പ്ലാസ്റ്റിക് കത്തിക്കുന്നവർക്കെതിരെ ശക്തമായ
നടപടിയെടുക്കുമെന്നും ഷൈജു കുരിയൻ പറഞ്ഞു.
പ്ലാസ്റ്റിക് കത്തിക്കുന്നവർക്ക് 50000 രൂപ (അമ്പതിനായിരം) വരെയുള്ള പിഴയും തടവും ലഭിക്കാവുന്ന ശിക്ഷയാണ് നിലവിലുള്ളത്.
ക്യാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി വാർഡിലെ വിവരം നൽകുന്നവർക്ക് നൽകാനുള്ള ആദ്യ തുകയായ 2500 രൂപ വിലങ്ങന്നൂർ വാർഡംഗവും ഇന്ത്യൻ ആർമി റിട്ടയർഡ് ലെഫ്റ്റേൺ കേണലുമായ രമണി ഐസക് ഇടപ്പാറയിൽ നിന്നും ഏറ്റുവാങ്ങി വിലങ്ങന്നൂർ വാർഡ്മെമ്പർ ഷൈജു കുരിയൻ ഉദ്ഘാടനം ചെയ്തു.
പൊതുപ്രവർത്തകരായ കുരിയാക്കോസ് ഫിലിപ്പ്, ബിനു കെ.വി. ശരത് കുമാർ , സജി ആഡ്രൂസ്, കെ.സി ചാക്കോ ,ജോൺ വിലങ്ങന്നൂർ, കുമാരൻ കോഴിപ്പറമ്പിൽ, അജോഷ് ഗർവ്വാസിസ് എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
