
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ബജറ്റ് കൊള്ളക്കെതിരെ പ്രധിഷേധ ജ്വാല നടത്തി
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ബജറ്റ് കൊള്ളക്കെതിരെ കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെക്കേ ഗോപുര നടയിൽ നിന്ന് തൃശൂർ കോർപറേഷൻ ഓഫീസിനു മുൻപിലേക്ക് പ്രധിഷേധ ജ്വാല നടത്തി.ബജറ്റിൽ പ്രഖ്യാപിച്ച നികുതി കൊള്ള സാധാരണ ക്കാരന്റെ നടുവൊടിക്കുന്നതാണെന്ന് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.വില വർധനവിന് കാരണമായ ബജറ്റ് പൂർണ്ണമായി പിൻവലിക്കാൻ ഗവണ്മെന്റ് തയ്യാറാകണം. ജില്ലാ വൈസ് പ്രസിഡന്റ് സോമൻ കൊളപ്പാറ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി. എം. ഏലിയാസ് ഉത്ഘാടനം ചെയ്തു. നേതാക്കൾ ആയ പി. പി. ജെയിംസ്, വസന്തൻ ചിയ്യാരം, ഷാജു വടക്കൻ, ജോയ്സൺ ചാലിശ്ശേരി, ബാബു ചേലക്കര,
സുധഗോവിന്ദൻ, കെ. ആർ. സുനിൽ കുമാർ, ശാലിനി സുകുമാരൻ, സിബി വട്ലായി, സി. ഒ. എൽദോസ്, സി. എം. കൃഷ്ണകുമാർ ഒ. എസ്. വിഷ്ണു തുടങ്ങിയവർ പ്രസംഗിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
