
വഴുക്കുംപാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് വാർഷിക കായിക ദിനം ആചരിച്ചു
അർജുന 2023 എന്ന പേരിൽ നടത്തിയ കായിക ദിനാഘോഷം കോളേജ് മാനേജർ സി രാധാകൃഷ്ണൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ ശരീരവും മനസ്സും നിലനിർത്താൻ സ്പോർട്സ് നമ്മെ സഹായിക്കുമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് മാനേജർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ കെ ആർ നീതു അധ്യക്ഷത വഹിച്ചു. സ്പോർട്സ് അച്ചടക്കം, മത്സരശേഷി, ലക്ഷ്യങ്ങൾ എന്നിവ സ്ഥാപിക്കാൻ വളരെയധികം സഹായകരമാണെന്ന് പ്രിൻസിപ്പൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കോളേജ് കായിക വിഭാഗം അധ്യാപകൻ മുഹമ്മദ് അഫ്സൽ, കോളേജ് സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ അജയ് സൂര്യ, സ്പോർട്സ് ക്യാപ്റ്റൻ നബീൽ എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തിന് ശേഷം വിവിധ കായിക മത്സരങ്ങൾ കോളേജ് ഗ്രൗണ്ടിൽ നടത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
