
കേരളത്തിലെ ഇന്നത്തെ യുവാക്കളുടെ ഏറ്റവും വലിയ വെല്ലുവിളി മയക്കുമരുന്ന് ഉയർത്തുന്ന പ്രശ്നങ്ങളാണ് ;എസ്. ശ്രീജിത്ത്, ഐ.പി.എസ്.
കേരളത്തിൽ ഒരു വർഷം നാലായിരത്തോളം അപകട മരണങ്ങളാണ് നടക്കുന്നത് എന്ന് എ ഡി ജി പി & ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് ഐ.പി.എസ്. അതിന്റെ വളരെയധികം ഇരട്ടി ആളുകൾ ഗുരുതരമായ പരിക്കുപറ്റി ശിഷ്ടകാലം നരകതുല്യമായി ജീവിതം നയിക്കുന്നു. ഇതിലേറെയും യുവാക്കളാണ്. ഇതിൽ മയക്കുമരുന്നിന്റെ സ്വാധീനം ചെറുതല്ല. അതിനോട് ‘നോ’ പറയുവാനുള്ള ചങ്കൂറ്റം യുവാക്കൾ ആർജ്ജിക്കണം. അപകട മരണങ്ങൾ ഒരോ വർഷവും കുറച്ചു കൊണ്ടുവരുവാനുളള ഊർജ്ജിത ശ്രമങ്ങൾ മോട്ടോർ വാഹന വകുപ്പ് നടത്തിക്കൊണ്ടിരിക്കയാണ്. ബിരുദം നേടിയ എല്ലാവരും സിവിൽ സർവ്വീസ് പരീക്ഷ എഴുതാൻ ശ്രമിക്കണം. എല്ലാവർക്കും യോഗ്യത നേടാൻ കഴിയില്ല. പക്ഷേ നിങ്ങളുടെ കഴിവിനേയും ഭാവിയെക്കുറിച്ചുള്ള ധാരണകളെയും മാറ്റി മറിക്കാൻ ഇത് സഹായിക്കും എന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനിയറിങ്ങിലെ “ഗ്രാജുവേഷൻ സെറിമണി ’23” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 133 വിദ്യാർത്ഥികൾക്ക് മുഖ്യാഥിതിയായ അദ്ദേഹം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മുഖ്യാഥിതിയെ ചടങ്ങിൽ പരിചയപ്പെടുത്തിയത് ബേസിക് സയൻസ് വിഭാഗം മേധാവിയും അസി. പ്രൊഫസറുമായ കെ.എൻ. രമേഷ് ആണ്. ചെന്നൈ കസ്റ്റംസ് ആന്റ് ജി.എസ്. ടി. അസിസ്റ്റന്റ് കമ്മീഷണർ എൻ. അജിത് കുമാർ ഐ.ആർ. എസ്., മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ. ഷാജു ആന്റണി കോളേജിന്റെ വളർച്ചയുടെ പടവുകൾ പങ്കുവെച്ചു. ഇവിടെ നിന്ന് ബിരുദം നേടുന്ന എല്ലാവർക്കും ക്യാമ്പസ് പ്ലേസ്മെന്റ് വഴി ജോലി ലഭിക്കുന്ന സംവിധാനമാണ് നിലവിലുള്ളത്. ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴി ഈ വർഷം ഇതേ വരെ ഏകദേശം 30% അവസാന വർഷ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബിരുദം നേടിയ കോളേജിലെ എല്ലാ വിദ്യാർത്ഥികൾക്കും അദ്ദേഹം നല്ലഭാവി ആശംസിച്ചു. മാള എഡ്യൂക്കേഷണൽ ട്രസ്റ്റ് അംഗമായ സാജു ജിയോ തച്ചിൽ ആശംസകൾ നേർന്നു. ബിരുദം നേടിയ വിദ്യാർത്ഥികൾ പ്രതിജ്ഞ ചൊല്ലി. വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം ശ്രീജിത്ത് ഐ.പി. എസ്., ഓ. എൻ. വി. യുടെ കവിത ഈണത്തിൽ ചൊല്ലി. കോളേജ് പ്രിൻസിപ്പാൾ ഡോ. ബിനു. ബി. പിള്ള സ്വാഗതവും അഡ്മിനിസ്റ്റ്രേറ്റർ ടി.ജി. നാരായണൻ നന്ദിയും പറഞ്ഞു. ദേശീയ ഗാനാലാപനത്തോടെ ചടങ്ങ് അവസാനിച്ചു. വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും അടക്കം 500 ൽ അധികം ആളുകൾ ചടങ്ങിൽ പങ്കെടുത്തു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
