January 29, 2026

പാണഞ്ചേരി, താളിക്കോട്, ചെമ്പൂത്ര സടക് റോഡിനു അനുമതി ലഭിച്ചു

Share this News

പാണഞ്ചേരി, താളിക്കോട്, ചെമ്പൂത്ര സടക് റോഡിനു അനുമതി ലഭിച്ചു




പാണഞ്ചേരി, താളിക്കോട് ചെമ്പൂത്ര റോഡ് കണക്ട് ചെയ്ത് നിർമ്മിക്കുന്ന പ്രധാനമന്ത്രി സടക് യോജന പദ്ധതിയുടെ റോഡിനു കോഴിക്കോട് ഓഫീസിൽ നിന്നും സ്റ്റേറ്റ് ടെക്നിക്കൽ ഏജൻസിയുടെ (STA)അപ്രൂവൽ ലഭിച്ചു. പുതിയ ഭരണാസമിതിയുടെ നിരന്തരം പ്രരിശ്രമം ഉണ്ടായിരുന്നു. 2020 മാർച്ച്‌ മാസത്തിലാണ് ആദ്യമായി സടക് യോജന പദ്ധതിയുടെ ഭാഗമായി ഓഫീസ് സദർശിച്ചത്.2020 സെപ്റ്റംബർ മാസത്തിൽ റോഡ് അളക്കുന്നതിനായി ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ എത്തി.2021 നവംബറിൽ അനീഷ് മേക്കര, സ്വപ്ന രാധാകൃഷ്ണൻ, ആരിഫ റാഫി, രേഷ്മ സജീഷ് ഉൾപ്പെടുന്ന സംഘം ഓഫീസിൽ വീണ്ടും സന്ദർശനം നടത്തിയതിനെ തുടർന്ന് 2021 ഡിസംബറിൽ സൈൻ ബോർഡ്‌ പോയിന്റ് അടയാളപ്പെടുത്താനും കൾവർട്ടുകൾ ഡ്രൈനജ് തുടങ്ങിയവരുടെ ലെവൽ പരിശോധനക്കുമായി ഉദ്യോഗസ്ഥസംഘം എത്തി.2022 ജനുവരി മാസത്തിൽ ഈ റോഡിൽ ബസ് സർവീസ് ഉണ്ടെന്നു തെളിയുക്കുന്നതിന്നായി ട്രിപ്പ്‌ ഷീറ്റ് ഹാജരാക്കി.2022 മെയ്‌ മാസത്തിൽ റോഡ് ലെവൽ ടെസ്റ്റും, ഒക്ടോബർ മാസത്തിൽ വെയ്റ്റ് ബെയറിങ് ടെസ്റ്റും നടത്തി. ശേഷം നൂതന സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ അന്തിമ പ്ലാൻ സമർപ്പിച്ചു. തുടർന്ന് 2022 ഒക്ടോബർ 22 ന് കേന്ദ്രഊർജവകുപ്പ് മന്ത്രി ഭഗവന്ത് കൂബേക്ക് നാഷണൽ ഹൈവേയും ആയി ബന്ധപ്പെട്ട പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ മുടിക്കോട് മേൽപ്പാലവും, പാണഞ്ചേരി പഞ്ചായത്തിലെ ഗ്രാമീൺ സടക്ക് യോജന പദ്ധതിപ്രകാരമുള്ള റോഡുകളുടെ നിർമാണ താമസം പരിഹരിക്കണമെന്ന് ആവശ്യംപെട്ടുകൊണ്ട് നിവേദനം നൽകിയിട്ടുണ്ടായിരുന്നു. .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!