
നെൽവയൽ അനധികൃതമായി രൂപാന്തരപ്പെടുത്തുന്നതിൽ പഞ്ചായത്ത് കമ്മിറ്റിയുടെ ശ്രദ്ധ ക്ഷണിച്ച് അനീഷ് മേക്കര.
തമ്പുരാട്ടിപടി പാടശേഖരത്തിൽ അനധികൃതമായി നെൽവയൽ രൂപാന്തരപ്പെടുത്തുന്നതിൽ പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ശ്രദ്ധ ക്ഷണിച്ച് അനീഷ്. സമൂഹത്തിന്റെയും മാനവരാശിയുടെയും പൊതുതാൽപര്യാർത്ഥം സംരക്ഷിക്കപ്പെടേണ്ടതാണ് നെൽവയലുകളെന്നും 2008 ലെ കേരള നെൽവയൽ- തണ്ണീർത്തട സംരക്ഷണ ആക്റ്റിന് വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ നിയമ നടപടി കൈകൊള്ളാൻ പ്രാദേശികതല നിരീക്ഷണ സമിതി ഉണർവോടെ പ്രവർത്തിക്കണമെന്നും അനീഷ് പറഞ്ഞു. നടപടി എടുക്കുന്നതിനായി പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറിക്ക് വാർഡ് മെമ്പർ പരാതി നൽകി
