January 28, 2026

സംസ്ഥാന ബജറ്റ് 2023

Share this News

▪️കോർട്ട് ഫീ സ്റ്റാംപ് നിരക്ക് കൂട്ടും. മാനനഷ്ടം തുടങ്ങിട കേസുകളിൽ ഒരു ശതമാനം കോർട്ട് ഫീ നിജപ്പെടുത്തും.

▪️കെട്ടിടനികുതി പരിഷ്കരിച്ചു. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്ക് പ്രത്യേക നികുതി. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾക്ക് പ്രത്യേക നികുതി.

▪️ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രതീക്ഷിക്കുന്നത് 1000 കോടി രൂപയുടെ അധിക വരുമാനം.

▪️ വൈദ്യുതി തീരുവ കൂട്ടി.

▪️ വാണിജ്യ, വ്യവസായ മേഖലകളിലെ വൈദ്യുതി തീരുവ 5 ശതമാനമായി വർധിപ്പിച്ചു.

▪️മോട്ടർ സൈക്കിൾ നികുതി കൂട്ടി. 2 ലക്ഷം രൂപ വരെയുള്ള മോട്ടർ സൈക്കിളുകൾക്ക് 2 ശതമാനം നികുതി കൂട്ടി. അഞ്ചു ലക്ഷം വരെ വിലയുള്ള കാറിന് ഒരു ശതമാനം കൂട്ടും. അഞ്ചു മുതൽ 15 ലക്ഷം വരെ 2 ശതമാനം കൂടും. 15 ലക്ഷത്തിനു മുകളിൽ ഒരു ശതമാനം കൂടി. ഇതിലൂടെ 340 കോടി അധികവരുമാനം പ്രതീക്ഷിക്കുന്നു.

▪️മദ്യ വില കൂട്ടി, മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ്.

▪️ഫ്ലാറ്റ് വിലയും കൂടും. ഫ്ലാറ്റുകൾക്കും അപ്പാർട്ട്മെന്റുകൾക്കുമുള്ള മുദ്രവില രണ്ടുശതമാനം കൂട്ടി. ഭൂമി ന്യായവില 20 ശതമാനം കൂട്ടി.

▪️വിലക്കയറ്റം നേരിടാൻ 2000 കോടി രൂപ വകയിരുത്തി.

▪️തനതു വരുമാനം വർധിച്ചു. ഈ വർഷം 85,000 കോടിരൂപയാകും.

▪️ റബർ സബ്സിഡിക്ക് 600 കോടി രൂപ അനുവദിച്ചു. ധനഞ്ഞെരുക്കം ഈ വർഷം പ്രതീക്ഷിക്കുന്നു. കേന്ദ്രസഹായം കുറഞ്ഞു. കേരളം കടക്കെണിയിലല്ല. കൂടുതൽ വായ്പ എടുക്കാനുള്ള സാഹചര്യമുണ്ട്.

▪️സർക്കാർ വകുപ്പുകൾ വാർഷിക റിപ്പോർട്ട് തയാറാക്കണം. ഇതിനായി മേൽനോട്ടത്തിന് ഐഎംജിയെ ചുമതലപ്പെടുത്തി.

▪️ സ്വകാര്യ മൂലധനം ഉപയോഗിക്കുന്ന വ്യവസായ പാർക്കുകൾ ഉടൻ ആരംഭിക്കും.

▪️മൂലധനം ഉപയോഗിക്കുന്ന വ്യവസായ പാർക്കുകൾ ഉടൻ ആരംഭിക്കും.

▪️ മേയ്ക്ക് ഇൻ കേരള പദ്ധതി വിപുലീകരിക്കും. സംരംഭങ്ങൾക്ക് പലിശ രഹിത വായ്പ നൽകുന്നത് പരിഗണിക്കും. മെയ്ക്ക് ഇൻ കേരളയ്ക്കായി 100 കോടി ഈ വർഷം. പദ്ധതി കാലയളവിൽ മെയ്ക്ക് ഇൻ കേരളയ്ക്കായി 1000 കോടി അനുവദിക്കും.

▪️ തലസ്ഥാനത്തെ റിങ് റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ 1000 കോടി.

▪️ ഗ്രീൻ ഹൈഡ്രജൻ ഹബ്ബിന് 20 കോടി.

▪️വർക്ക് നിയർ ഹോം 50 കോടി. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വർക്ക് ഫ്രം ഹോളിഡേ ഹോമിനായി 10 കോടി.

▪️വിമാനയാത്രാ നിരക്ക് കുറയ്ക്കാൻ 15 കോടിരൂപയുടെ കോർപസ് ഫണ്ട്.

▪️നാളികേരത്തിന്റെ താങ്ങുവില 32 കോടി.

▪️കൃഷിക്കായി 971 രൂപയിൽനിന്ന് 34 രൂപയാക്കി. അതിദാരിദ്ര്യം ഇല്ലാതാക്കാൻ 80 കോടി. 95 കോടി നെൽകൃഷി വികസനത്തിനായി.

▪️വന്യജീവി ആക്രമണം തടയാൻ 50 കോടി.

▪️കുടുംബശ്രീക്ക് 260 കോടി

▪️ലൈഫ് മിഷന് 1436 കോടി

▪️ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി വകയിരുത്തി.

▪️എരുമേലി മാസ്റ്റർ പ്ലാൻ 10 കോടി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!