
പീച്ചി ഗവ: ഹയർസെക്കൻഡറി സ്ക്കൂൾ വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും നടത്തി
പീച്ചി ഗവ: ഹയർസെക്കൻഡറി സ്ക്കൂളിൽ വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ.വി.അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.രമേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബാബു തോസ്, ആരിഫ റാഫി, അജിത, പി.ടി.എ പ്രസിഡന്റ് മുബീന, വികസന സമിതി ചെയർമാൻ ചാക്കോ അബ്രഹാം എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഡെയ്സിടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു, സർവ്വീസിൽ നിന്ന് വിരമിക്കുന്ന സുകുമാരൻ മാഷിന് മൊമൻ്റോ കൈമാറി, പ്രിൻസിപ്പാൾ ഗിരീശൻ മാഷ് സ്വാഗതം പറഞ്ഞു സ്കൂൾ ചെയർമാൻ ഇർഫാൻ നന്ദിയും പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
