
കണ്ണാറസ്കൂളിലെ അടുക്കളയിൽ ഗ്യാസ് സിലണ്ടർ കത്തി ; കുട്ടികളും അധ്യാപകരും പരിഭ്രാന്തരായി
അഗ്നി സുരക്ഷാ സേന എത്തി സുരക്ഷിതമായി ഗ്യാസ് സിലണ്ടർ അപകടം വരാതെ സുരക്ഷിതമാക്കി
കണ്ണാറ എഡഡ് അപ്പർ പ്രൈമറി സ്കൂളിലെ അടുക്കളയിൽ ഗ്യാസ് സിലണ്ടർ കത്തിയത് കുട്ടികളും അധ്യാപകേരയും പരിഭ്രാന്തരാക്കി. ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം.AUPS കണ്ണാറ സ്കൂൾ ഹെഡ് മിസ്ട്രെസ് മേഴ്‌സി വർഗീസിന്റെ സന്ദേശം ലഭിച്ചയുടെനെ തൃശ്ശൂർ അഗ്നി രക്ഷ നിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശരത് ചന്ദ്ര ബാബു, സീനിയർ ഫയർ ഓഫീസർ ജോതികുമാർ എന്നിവരുടെ നേതൃത്വത്തിൽ ഒരു യുണിറ്റ് സംഭവസ്ഥലത്തെത്തി. ഓടിക്കൂടിയ അധ്യാപകരും നാട്ടുകാരും ചേർന്ന് ചാക്ക് നനച്ചു ഇട്ടിരുന്നതിനാൽ തീ അധികം വ്യാപിക്കാതെയിരുന്നു.

ഉടൻ തന്നെ സേനാംഗങ്ങൾ കത്തികൊണ്ടിരിക്കുകയായിരുന്ന സിലണ്ടർ പുറത്തെടുത്തു വച്ച് തണുപ്പിക്കുകയും സേഫ്റ്റി ക്യാപ് ഇട്ടു സുരക്ഷിതമാക്കുകയും ചെയ്തു. വിവരം ഗ്യാസ് ഏജൻസിയിലേക്ക് വിളിച്ചു അറിയിക്കുവാൻ സ്കൂൾ അധികൃതരോട് നിർദ്ദേശം നൽകുകയും ചെയ്തു . അടുക്കളയുടെ സമീപത്തുള്ള ക്ലാസ്സ് റൂമിലെ കുട്ടികളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിയിരുന്നു . ഫയർ റെസ്ക്യൂ ഓഫീസർമാരായ എഡ്‌വാർഡ് ലോനപ്പൻ, ബിജോയ് ഈനാശു
രാകേഷ് എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
