
പീച്ചി എസ് ഐ എ .ഒ ഷാജിയ്ക്ക് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് യാത്രയയപ്പ് നൽകി
30 വർഷത്തെ സുത്യർഹമായ പോലീസ് സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിച്ച പീച്ചി സബ് ഇൻസ്പെക്ടർ എ ഒ ഷാജിയ്ക്ക് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ സി അഭിലാഷിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഒരു പൊതുപ്രവർത്തകൻ എന്ന നിലയ്ക്ക് ഏതൊരു വിഷയവുമായി കടന്ന് ചെന്നാൽ ആ വിഷയത്തിന് സ്റ്റേഷനിൽ വച്ച് തീർപ്പുണ്ടാക്കുന്നതിന് ഉചിതമായ ഇടപെടലുകൾ നടത്തുന്ന ഉദ്യോഗസ്ഥൻ ആയിരുന്നു ഷാജി എസ് ഐ എന്ന് കെ സി അഭിലാഷ് പറഞ്ഞു . കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ പി ചാക്കോച്ചൻ, മണ്ണുത്തി ടൗൺ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ജോസ് പാലോക്കാരൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു, പഞ്ചായത്തംഗം ഷൈജു കുര്യൻ, വ്യാപാരി പ്രതിനിധി ജോയ് പാറയ്ക്കൽ, കേരള കോൺഗ്രസ് ജേക്കബ് ജില്ലാ സെക്രട്ടറി സോമൻ കുളപ്പാറ, ജയ്മോൻ ഫിലിപ്പ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
