
ഭാരത് ജോഡോ യാത്ര സമാപനദിവസം പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയോദ്ഗ്രഥന സംഗമമായി ആഘോഷിച്ചു
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കുവാനുള്ള രാഹുൽഗാന്ധിയുടെ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഭാരത് ജോഡോ യാത്രയുടെ സമാപന ദിവസം ദേശീയോദ്ഗ്രഥന സംഗമമായി ആഘോഷിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ പി ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ് ദേശീയോദ്ഗ്രഥന സംഗമം ഉദ്ഘാടനം ചെയ്തു. ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യവുമായി
ഇന്ത്യയെന്ന മഹത്തായ ആശയത്തെ നെഞ്ചിലേറ്റി 4080 കിലോമീറ്റർ നടന്ന് 75 ജില്ലകൾ പിന്നിട്ട് സ്വതന്ത്ര ഇന്ത്യ കണ്ട കാലം ആവശ്യപ്പെടുന്ന ഏറ്റവും വലിയ പദയാത്രയ്ക്ക് ആണ് രാഹുൽ ഗാന്ധി നേതൃത്വം നൽകിയതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ സി അഭിലാഷ് പറഞ്ഞു. കെ പി സി സി അംഗം ലീലാമ്മ തോമസ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ സി വി ജോസ്, പ്രവീൺ രാജു, ശ്രീജു സി എസ്,റീന മേരി, കെ ചാക്കുണ്ണി, കെ ബി ലിബീഷ്,ജിഫിൻ ജോയ്, കെ എം പൗലോസ്, കെ രാമകൃഷ്ണൻ , സജി താണിക്കൽ, എ സി മത്തായി, സാലി തങ്കച്ചൻ, തിമോത്തി പാർലിക്കാടൻ എന്നിവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
