
തൃശൂർ ജില്ലയിൽ ക്രഷർ യൂണിറ്റുകൾ സതംഭിച്ചിട്ട് 7 മാസം ആവുന്നു. ചില ക്രഷറുകൾ ഒരു വർഷവും
50000 തൊഴിലാളികൾ പ്രതിസന്ധിയിൽ
നിർമ്മാണ മേഖല തകർന്നു.

തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട 13 ക്രഷർ യൂണിറ്റുകൾ പ്രവർത്തനം നിലച്ചിട്ട് ഏഴുമാസം ആകുന്നു. വലിയ പ്രതിസന്ധിയിലാണ് നിർമ്മാണ മേഖല നേരിടുന്നത് 50000 തൊഴിലാളികൾ മറ്റു മേഖലകൾ തേടി പോയി ഈ ഒരു പ്രതിസന്ധി സംസ്ഥാനം മുഴുവൻ ഇപ്പോൾ വ്യാപിച്ച് കൊണ്ടിരിക്കുന്നു. തമിഴ്നാട് നിന്നും ചാക്കിൽ മണൽ മെറ്റൽ എന്നിവ കൊണ്ടുവരേണ്ട സ്ഥിതി അടുത്തു തന്നെ വന്നെത്തും വ്യവസായ റവന്യൂ വകുപ്പുകളുടെ സംയോജനം ഇല്ലായ്മയാണ് ഇങ്ങനെയൊരു പ്രതിസന്ധി ഉണ്ടാവാൻ കാരണം എന്നാണ് പറയുന്നത്. 25 വർഷമായി LA പട്ടയത്തിലുള്ള പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന യൂണിറ്റുകൾ പെട്ടെന്ന് നിയമം കർശ്ശനമാക്കിയതിനാൽ പ്രവർത്തിക്കാതിരിക്കുന്നത് എന്നാൽ ഇതേ നിയമത്തിൽ പെട്രോൾ പമ്പുകൾ സ്കൂളുകൾ വിവിധ കോമേഷ്യൽ ആക്ടിവിറ്റുകൾ ഒന്നും തന്നെ പാടില്ല എന്നിരിക്കെ കോറികൾ മാത്രം പ്രവർത്തിക്കാതിരിക്കുന്നത് നിർമ്മാണ മേഖലയുടെ വലിയൊരു സ്തംഭനം ആണ് ഉണ്ടാക്കുന്നത് സർക്കാർ ഇതിനെ നിയമനിർമ്മാണം നടത്താത്തതാണ് പ്രധാനകാരണം. വിവിധ ട്രൈയ്ഡ് യൂണിയനുകളും തൊഴിലാളി ഡ്രൈവേഴ്സ് സംഘടനകളും ശക്തമായ സമരം ഉണ്ടായിട്ടും ജനപ്രതിനിധികൾ മൗനം പാലിക്കുകയാണ് ഈ വിഷയത്തിൽ എന്നതാണ് മനസ്സിലാവുന്നത് . ഉടൻ ഒരു തീരുമാനം എടുത്തില്ലെങ്കിൽ വലിയ നിർമ്മാണ സതംഭനമാണ് തൃശൂർ ജില്ല അനുഭവിക്കുക.



Thrissur updation വാർത്തകൾ
WhatsApp ൽ ലഭിക്കുന്നതിന് click ചെയ്യുക https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
