December 7, 2025

വടക്കാഞ്ചേരി കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം ; ജില്ലാ ഫയർഫോഴ്സ് സംഘം സ്ഥലം സന്ദർശിച്ചു. ഗുരുതര പരിക്കേറ്റ മണികണഠൻ മരിച്ചു.

Share this News

കുണ്ടന്നൂർ വടക്കാഞ്ചേരി കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം നടന്ന സ്ഥലം ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌ക്കറും സംഘവും സന്ദർശിച്ചു കാവിശേരി സ്വദേശി മണികണ്ഠന് പരിക്കേറ്റത് ഇന്ന് പുലർച്ചയോടെ മരിക്കുകയായിരുന്നു. വൻ ശബ്ദത്തിലായിരുന്നു സ്ഫോടനം. പുര കത്തിക്കൊണ്ടിരിക്കുന്നു. കിലോമീറ്ററുകൾ അകലേക്ക് പ്രകമ്പനം ഉണ്ടായി. ഓട്ടുപാറ, അത്താണി മേഖലയിലും പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ അറിയിച്ചു. സമീപത്തെ വീട്ടുകളിൽ ( 700 മീറ്റർ ) അകലെ വരെ ഇവിടെ ഷെഡ് പണിത കോൺക്രീറ്റിന്റെ കഷ്ണങ്ങൾ തെറ്റിച്ച് പോയിട്ടുണ്ട്. സമീപത്തെ വീടുകളിൽ ജനലുകൾ പൊളിഞ്ഞു വാർക്കയിൽ കോൺക്രീറ്റ് വീണ് കുഴിഞ്ഞിട്ട് ഉണ്ട്. സ്പോടനം ഉണ്ടായ ഭാഗത്ത് ഒന്നും തന്നെ അവശേഷിക്കുന്നില്ല

വെടിക്കെട്ട് അപകടത്തിൽ അന്വേഷണത്തിന് ഉത്തരവ് നൽകി ജില്ലാ കളക്ടർ .

വീഡിയോ കാണുന്നതിന് click ചെയ്യുക https://youtu.be/lPrJcR2ax8k

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!