
ഭാരത് ജോഡോ യാത്രക്ക് കശ്മീരിൽ സമാപനം, സാക്ഷിയായി ഒല്ലൂരിനെ പ്രതിനിധീകരിച്ച് ബ്ലെസ്സൻ വർഗീസും.
കന്യാകുമാരിയിൽ നിന്നും 2022 സെപ്റ്റംബർ 7 ന് ആരംഭിച്ച ഭാരത ജോഡോ യാത്ര കാശ്മീരിൽ സമാപിച്ചു. പതിനായിരകണക്കിന് ആളുകളാണ് യാത്രയുടെ സമാപന സ്ഥലമായ കാശ്മീരിൽ മഞ്ഞ് വീഴ്ചക്കിടയിലും ഒത്തു കൂടിയത്.
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ഭാരത് ജോഡോ യാത്ര സമാപിക്കുമ്പോൾ ചരിത്രത്തിന് സാക്ഷിയായി ഒല്ലൂരിൽ നിന്ന് KSU നേതാവ് ബ്ലസൻ വർഗീസും പങ്കെടുത്തു. തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച് യൂത്ത് കോൺഗ്രസ്സ് – KSU ഭാരവാഹികളായ അഞ്ച് പേർ മാത്രമാണ് യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുത്തത്. കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം, എം പിമാരായ ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ തുടങ്ങിയവരോടൊപ്പം ഒല്ലൂർ നിയോജകമണ്ഡലത്തിൽ നിന്ന് കാശ്മീരീലെ സമാപന ചടങ്ങിൽ പങ്കെടുത്തത് KSU പ്രസിഡന്റ് ബ്ലസൻ വർഗീസ് മാത്രമാണ്. യാത്ര പുറപ്പെടുന്നതിന് മുൻപ് പാണഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് കെ. സിയുടെ നേതൃത്വത്തിൽ യാത്ര അയപ്പ് നൽകിയിരുന്നു.
തുടർച്ചയായ മഞ്ഞ് വീഴ്ചയും അതിശൈത്യവുമാണ് ഇപ്പോൾ കാശ്മീരിൽ .



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
