February 2, 2026

ലോക വനിതാ ദിനമായ ഇന്ന് ചരിത്രത്തിലാദ്യമായ് വനിത ജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ബെഞ്ച് ഹൈക്കോടതില്‍

Share this News

ലോക വനിതാ ദിനമായ ഇന്ന് കേരള ഹൈക്കോടതിയുടെ മൂന്നു വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ഫുള്‍ബെഞ്ച് സിറ്റിംഗ് നടത്തും.ചരിത്രത്തിലാദ്യമായാണ് വനിത ജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ബെഞ്ച് ഹൈക്കോടതിയില്‍ സിറ്റിംഗ് നടത്തുന്നത്. ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് എം ആര്‍ അനിത, ജസ്റ്റിസ് വി ഷെര്‍സി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് സിറ്റിംഗ്.ഗുരുവായൂര്‍ ദേവസ്വം ഫണ്ടുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് പരിഗണിക്കുന്നത്. ദേവസ്വത്തിന്റെ ഫണ്ട് സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിയിലേക്ക് സംഭാവന ചെയ്ത് അസാധുവാക്കിയ ഹൈകോടതി ഫുള്‍ ബെഞ്ചിന്റെ മുന്‍ ഉത്തരവ് പുനഃപരിശോധിക്കണ മെന്ന സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജിയാണ് ഫുള്‍ബെഞ്ച് പരിഗണിക്കുന്നത്

വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന Link ൽ ക്ലിക്ക് ചെയ്യുക👇🏻

https://chat.whatsapp.com/KDzVGRjSirwIP3ykTyiLQ0

error: Content is protected !!