November 22, 2024

തൃശ്ശൂർ ജില്ലയിലെ 10 എൻഎസ്എസ്  യൂണിറ്റുകൾക്ക്  കൂടി സർക്കാർ ധനസഹായം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു

Share this News

തൃശ്ശൂർ ജില്ലയിലെ 10 എൻഎസ്എസ്  യൂണിറ്റുകൾക്ക്  കൂടി സർക്കാർ ധനസഹായം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു

ഈ വർഷത്തെ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ഇരിങ്ങാലക്കുട മാടായിക്കോണം ചാത്തൻമാസ്റ്റർ മെമ്മോറിയൽ യുപി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ഇരിങ്ങാലക്കുടയിലെ 8 ഹയർ സെക്കന്ററി സ്കൂളുകളിലെയും ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിലെയും മണ്ണുത്തി ഡോൺ ബോസ്കോ കോളേജിലെയും എൻഎസ്എസ് യൂണിറ്റുകൾക്കാണ് സർക്കാർ ധനസഹായം നൽകുന്നത്. ഇതോടെ ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുഴുവൻ എൻഎസ്എസ് യൂണിറ്റുകളും  സർക്കാർ ധനസഹായത്താൽ പ്രവർത്തിക്കുന്ന യൂണിറ്റുകളായി മാറി.

സപ്‌തദിന ക്യാമ്പുകളിലൂടെ എൻഎസ്എസ് നൽകുന്ന സേവനങ്ങൾ വിലമതിക്കാനാകാത്തതാണെന്നും ക്യാമ്പസിനെയും കമ്മ്യൂണിറ്റിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കരുത്ത് കൂടിയാണ് ഈ ക്യാമ്പുകളെന്നും  മന്ത്രി പറഞ്ഞു.
വിദ്യാർത്ഥികളുടെ സേവന സന്നദ്ധതയും സാമൂഹ്യ പ്രതിബന്ധതയും ജീവകാരുണ്യ നിലപാടുകളും ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് എൻഎസ്എസ് പ്രവർത്തിക്കുന്നത്. രാഷ്ട്ര പുനർ നിർമ്മാണ പ്രക്രിയയിൽ യുവാക്കളുടെ കർമ്മശേഷി എങ്ങനെ വിനിയോഗിക്കാം എന്നതിനുള്ള ഉദാഹരണം കൂടിയാണ് എൻഎസ്എസിന്റെ പ്രവർത്തനം. 4000 ദത്തുഗ്രാമങ്ങളാണ് എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ ഏറ്റെടുത്തിരിക്കുന്നത്. പാവപ്പെട്ടവർ അധിവസിക്കുന്ന കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനുമായുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. വീടില്ലാത്തവർക്ക് സ്നേഹ വീട് നിർമ്മിച്ച് നൽകുന്ന പദ്ധതി പ്രകാരം 1500 വീടുകൾ നിർമ്മിക്കാനായെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!