ജർമ്മനിയിലെ ഓൾഡൻബർഗ് സർവ്വകലാശാലയിൽ നടത്തുന്ന ഗവേഷണ പദ്ധതിയിലേക്ക് വെള്ളാനിക്കര സ്വദേശിനി അലീഷ ഭാനുനെ തിരഞ്ഞെടുത്തു
വിദ്യാഭ്യാസ രംഗത്ത് അഭിമാനാർഹമായ നേട്ടവുമായി അലീഷ ഭാനു എന്ന തൃശൂർക്കാരി
ജർമനിയിലെ ഓൾഡൻ ബർഗ് സർവകലാശാലയിൽ നടക്കുന്ന ഗവേഷണ പദ്ധതിയിലേക്കാണ് തൃശ്ശൂർ വെള്ളാനിക്കര സ്വദേശി അലീഷാ ഭാനുവിനെ തിരഞ്ഞെടുത്തിരിക്കുന്നത്. പക്ഷികളുടെ ദേശാടനമാണ് പഠനവിഷയം. 80.78 കോടി രൂപ ഫണ്ടുള്ള ഗവേഷണത്തിൽ അലീഷ ചേർന്നുകഴിഞ്ഞു. മൂന്ന് വർഷത്തേക്ക് 1.5 കോടിയാണ് ശമ്പളതുക
സെയ്ന്റ് മേരീസ് കോളേജിൽ നിന്ന് ബയോ ടെക്നോളജിയിൽ ബിരുദമെടുത്ത അലീഷ് വെറ്ററിനറി സർവകലാശാലയിൽ നിന്ന് ബയോകെമിസ്ട്രി ആൻഡ് മോളിക്കുലാർ ബയോളജിയിൽനിന്ന് ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. വെള്ളാനിക്കര പട്ടാണി ഹൗസിൽ റിട്ട. ജോയിൻറ് ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ അമീർജാന്റെയും
ഷഹാദിയയുടെയും മകളാണ്. ബാസില ഭാനുവാണ് സഹോദരി