വാണിയംമ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മതിൽക്കെട്ടിനുള്ളിലേക്ക് അജ്ഞാത വാഹനമിടിച്ച് വൈദ്യുതിത്തൂൺ ഒടിഞ്ഞുവീണു
വാണിയമ്പാറ അജ്ഞാതവാഹനമിടിച്ച് വൈദ്യുതിത്തൂൺ ഒടിഞ്ഞു വീണു കുടുംബാരോഗ്യകേന്ദ്രത്തിന്റെ മതിൽക്കെട്ടിനുള്ളിലേക്കാണ് വീണത് ഏകദേശം പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം നടന്നത് വാണിയമ്പാറ കുടുംബാരോഗ്യകേന്ദ്രത്തിനു മുന്നിലെ സർവീസ് റോഡിൽ ഉണ്ടായിരുന്ന വൈദ്യുതിത്തൂണാണ് തകർന്നത്. അപകടസ്ഥലത്ത് വാഹന ത്തിന്റെ ഇൻഡിക്കേറ്റർ കണ്ടെത്തി.മറ്റൊരു അപകടസ്ഥലത്തേക്ക് പോകാൻ ഇറങ്ങിയ 108 ആംബുലൻസ് ജീവനക്കാരാണ് വൈദ്യുതിത്തൂൺ തകർന്നനിലയിൽ കണ്ടെത്തിയത്. ഉടനെ കെ.എസ്.ഇ.ബി. ഓഫീസിൽ വിവരം അറിയിച്ചു
രാത്രി നേരങ്ങളിൽ ദീർഘ ദൂര വാഹനങ്ങൾ ഈ റോഡിൽ നിർത്തിയിട്ട് വിശ്രമിക്കാറുണ്ട് അടുത്തു തന്നെ ഒരു ഹോട്ടലും പ്രവർത്തിക്കുന്നുണ്ട് നിരവധി ആളുകളും അവിടെ വരാറുണ്ട് എന്നാൽ അപകട സമയത്ത് പ്രദേശത്ത് ആരും ഉണ്ടാകാതിരുന്നത് വലിയ ഒരു അപകടം ഒഴിവായി.അപകടം ഉണ്ടാക്കിയ വാഹനം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു