പീച്ചി . ഗവ. ഹയർ സെക്കൻഡറി സ്കൂളിലെമള്‍ട്ടിപ്പര്‍പ്പസ് സിന്തറ്റിക് കോര്‍ട്ട് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. ബാസ്‌ക്കറ്റ് ബോള്‍, വോളി ബോള്‍, ഷട്ടില്‍ എന്നിവ കളിക്കുന്നതിനായുള്ള സിന്തറ്റിക് കോര്‍ട്ടാണു സ്കൂളിനു മുൻ വശത്താണു തയാറാക്കിയിട്ടുള്ളത്. പുതിയ കെട്ടിടം നിര്‍മിക്കുന്നതിനും മള്‍ട്ടിപര്‍പ്പസ് സിന്തറ്റിക് കോര്‍ട്ടും സൈക്കിൾ ഷെഡും നിര്‍മിക്കുന്നതിനും 3 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ കെട്ടിട നിര്‍മാണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാബു തോമസ്, ഷൈജു കുര്യൻ, അജിത മോഹൻദാസ്, സ്വപ്ന രാധാകൃഷ്ണൻ, ഷാജി വാരപ്പെട്ടി, ഫാ. ജോർജ് കണ്ണംപ്ലാക്കൽ, പ്രിൻസിപ്പൽ എ. ഗിരീശൻ, എച്ച് എം കെ.എം. ഡയ്സി, പിടിഎ പ്രസിഡന്റ് വിൻസന്റ് പയ്യപ്പിള്ളി, വി. സുകുമാരൻ , ടി.ടി. ജോയ് , മുബീന എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ whats app ൽ ലഭിക്കുന്നതിന് Link Click ചെയ്യുക