March 14, 2026

ദേശീയപാത വഴുക്കുംപാറയിൽ വിള്ളൽ രൂപപ്പെട്ട ഭാഗം പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ സന്ദർശിച്ചു

Share this News

ദേശീയപാത വഴുക്കുംപാറയിൽ വിള്ളൽ രൂപപ്പെട്ട ഭാഗം പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ സന്ദർശിച്ചു

മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം ദേശീയപാത വഴുക്കുംപാറയിൽ വിള്ളൽ രൂപപ്പെട്ട ഭാഗം പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ ,പഞ്ചായത്തംഗം കെ.പി. ചാക്കോച്ചൻ എന്നിവർ സന്ദർശിച്ചു. കോൺഗ്രീറ്റ് ഭീത്തി നിർമ്മിക്കുന്നതിനും പകരം മണ്ണിട്ട് ഉയർത്തി കല്ല് കെട്ടിയത് ഇടിഞ്ഞു തുടങ്ങി. അശാസ്ത്രീയമായി തട്ടികൂട്ട് പണികളാണ് നിർമ്മാണ കമ്പനി ചെയ്യുന്നതെന്ന് പഞ്ചായത്തംഗം കെ.പി. ചക്കോച്ചൻ പറഞ്ഞു. സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലരുത്തുകയും വിഷയം റവന്യൂ മന്ത്രി കെ. രാജൻ , ജില്ലാ കളക്ടർ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തി. പഞ്ചായത്ത് ദേശീയപാത അതോറിറ്റിയോട് സാങ്കേതിക പരിജ്ഞാനമുള്ള ഉദ്ദ്യോഗസ്ഥനെ കുതിരാനിലേക്ക് അയക്കമെന്ന് ആവശ്യപ്പെട്ടു.

ദേശീയപാത വഴുക്കുംപാറയിൽ വിള്ളൽ  വന്നതിനെ അപ്ഡേഷനിൽ ചെയ്ത വർത്ത 👇🏻


https://youtu.be/npJDtbukxcw

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPbl

error: Content is protected !!