
പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പൗര വിചാരണ യാത്രയുടെ ഭാഗമായി ബ്ലോക്ക് തല കൺവെൻഷൻ നടത്തി
കെപിസിസി ആഹ്വാനപ്രകാരം വിലക്കയറ്റം, അഴിമതി, പിൻവാതിൽ നിയമനങ്ങൾ, തൊഴിലില്ലായ്മ തുടങ്ങി എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പൗര വിചാരണ യാത്രയുടെ ഭാഗമായി വിപുലമായ ബ്ലോക്ക് തല കൺവെൻഷൻ സംഘടിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം എൽ ബേബി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ എം യു മുത്തു, ബിന്ദു കാട്ടുങ്ങൽ, ബാബു തോമസ്, കെ പി ചാക്കോച്ചൻ, ജേക്കബ് പോൾ, കെ എൻ വിജയകുമാർ, റോയ് തോമസ്, സുശീല രാജൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ഡിസംബർ 19, 20 തീയതികളിലായി ആണ് പൗര വിചാരണ യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. പീച്ചിയിൽ നിന്നും ആരംഭിക്കുന്ന യാത്രയുടെ ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ നിർവഹിക്കും 19ന് സമാപന സമ്മേളനം മണ്ണുത്തിയിൽ മുൻ ഡിസിസി പ്രസിഡണ്ട് ഓ അബ്ദുറഹ്മാൻകുട്ടി ഉദ്ഘാടനം ചെയ്യും. വാണിയംപാറയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാങ്കുറ്റി സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. 20ന് രാവിലെ 9 മണിക്ക് കട്ടിലപൂവം സെന്ററിൽ നിന്നും ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് സുന്ദരൻ കുന്നത്തുള്ളി ജാഥ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറുമണിക്ക് മൂർക്കനിക്കരയിൽ യുഡിഎഫ് ജില്ലാ ചെയർമാൻ എംപി വിൻസെന്റ് സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും

