
സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ മൂന്ന് സ്വർണവും ഒരു വെങ്കലവും നേടിയ അശ്വതി മനോജിനെ സിപിഐഎം ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ് അനുമോദിച്ചു
സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ലോംഗ്ജംബ്,80 മീറ്റർ ഹാർഡിൽസ്, 100 മീറ്റർ റിലേ എന്നിവയിലാണ് അശ്വതി സ്വർണ്ണം നേടിയത്. 100 മീറ്റർ ഓട്ടമത്സരത്തിൽ വെങ്കലവും നേടി.വഴുക്കുംപാറ വലിയതൊടി മനോജിന്റേയും രശ്മിയുടെയും മകളാണ് വി.എം.അശ്വതി. തൃശൂർ കാൽഡിയൻ സിറിയൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് അശ്വതി. സഹോദരി ആരതി . പി വി ആന്റേയാണ് പരിശീലകൻ. തൃശൂരിൽ ഓട്ടോറിക്ഷാ തൊഴിലാളിയാ അച്ഛൻ മനോജ്. പ്രൈമറി ക്ലാസ് മുതൽ കായിക മത്സരങ്ങളിൽ വിജയിച്ചിരുന്ന അശ്വതിയുടെ കഴിവ് തിരിച്ചറിഞ്ഞ് ആന്റോസ് അക്കാദമിയിൽ ചേർത്തത് അച്ഛൻ മനോജാണ് .


കായികപരിശീലനത്തിനായാണ് കാൽഡിയൻ സ്കൂളിൽ ചേർത്തത്. 5-ാം ക്ലാസ് മുതൽ പരിശീലനം നടത്തുന്നുണ്ട് .പരിശീലനത്തിനായി ഓട്ടത്തിന് പാലക്കാടുള്ള സിന്തറ്റിക് കോർട്ടിലും ലോംഗ് ജംപ്നായി ഇരിങ്ങാലക്കുടയിലും പോകുമെന്ന് അശ്വതിയും പിതാവും പറഞ്ഞു. വഴുക്കുംപറയിൽ വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. വീട്ടിലെത്തി സി പി ഐ എം ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസ് അശ്വതിയെ അനുമോദിച്ച് പൊന്നാടയണിയിക്കുകയും മധുരവിതരണവും ചെയ്തു. ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ ,പാണഞ്ചേരി ബാങ്ക് പ്രസിഡന്റ് വിൽസൻ ചെമ്പനാൽ എന്നിവരും പൊന്നാടയണിയിച്ചു.ബിജു വർഗ്ഗീസ്, വിവി ജിജോ ,ലിബിൻ ആന്റോ എന്നിവർ അനുമോദന സംഘത്തിലുണ്ടായിരുന്നു.


പ്രാദേശിക വാർത്തകൾ whatsApp ൽ ലഭിക്കുന്നതിനായി താഴെ click ചെയ്യുക
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPbl

