March 14, 2026

തൃശൂർ മാതൃക റോഡിൽ വിളക്കുകാലുകൾ സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മനുഷ്യ വിളക്കുകൾ സ്ഥാപിച്ചു

Share this News

തൃശൂർ പടിഞ്ഞാറെക്കോട്ടയിൽ നിന്നും കളക്ട്രേറ്റിലേക്ക് പോകുന്ന മോഡൽ റോഡിന്റെ പണി പൂർത്തീകരിച്ച് 7 വർഷമായിട്ടും തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പടിഞ്ഞാറെക്കോട്ടയിലെ ലീഡർ സ്ക്വയറിന് സമീപത്തുള്ള കള്ക്ട്രേറ്റിലേക്കുള്ള വഴിയിൽ മനുഷ്യ വിളക്കുകൾ സ്ഥാപിച്ചു. മുൻ മേയറും, ഡിസിസി വൈസ് പ്രസിഡന്റുമായ ഐ.പി.പോൾ ഉദ്ഘാടനം നിർവഹിച്ചു.

മണ്ഡലം പ്രസിഡന്റ് ഫെവിൻ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ചാലിശ്ശേരി, കെ.എച്ച്.ഉസ്മാൻ ഖാൻ, ജെൻസൻ ജോസ് കാക്കശ്ശേരി,സി.സി.ഡേവി,കെ.ഗോപാലകൃഷ്ണൻ, റിജോയ് ജോയ്സൺ, സി.ജെ.വാറുണ്ണി, തിമോത്തി വടക്കൻ, ജെരാർദ്ദ് കൊക്കൻ, ലീന പ്രഹ്ളാദൻ, സന്തോഷ് കാനാട്ടുകര, കെന്നി വളപ്പില, നിഷാദ് വർഗ്ഗീസ് കുറ്റിക്കാടൻ, തോമസ് ഉങ്ങൻ, കെ.എം.വർഗ്ഗീസ്, ബിനോജ് ലാസർ, ജോസഫ് തേറാട്ടിൽ, സാൻജോ ജോഷി, ലിറോയ്, ജോസ് എലുവത്തിങ്കൽ, രാമചന്ദ്രൻ പുതൂർക്കര, ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPbl

error: Content is protected !!